ഹിന്ദു ഐക്യവേദി പഠനശിബിരം

തലശ്ശേരി: ഹിന്ദു ഐക്യവേദി ജില്ലാ പഠനശിബിരം സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഡോ. വി.എസ്.ഷേണായി അധ്യക്ഷനായിരുന്നു. അഭേദാമൃതാനന്ദപുരി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമൻ, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കെ.ജി.ബാബു, ജില്ലാ വർക്കിങ് പ്രസിഡൻറ് പ്രദീപ് ശ്രീലകം, ജില്ലാ ജനറൽ സെക്രട്ടറി പി.വി.ശ്യാംമോഹൻ, പ്രേമൻ കൊല്ലമ്പറ്റ, കെ.ടി.വിജയകുമാർ, ടി.പി.സതീശൻ, ടി.സുകേഷ്, സി.ഒ.മനേഷ്, എം.പി.രാഗിണി എന്നിവർ സംസാരിച്ചു