ഇനി മുതൽ എടിഎമ്മിൽ നിന്നും പണം ലഭിച്ചില്ലെങ്കിൽ ലഭിക്കുന്നതുവരെ ഓരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും: ആർബിഐ സർക്കുലർ പുറത്തിറങ്ങി

5 / 100

എടിഎം മെഷിൻ്റെ തകരാര്‍ മൂലം അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍,അല്ലെങ്കില്‍ തൻ്റേതല്ലാത്ത കാരണത്താല്‍ ഉപഭോക്താവിന് പണം നഷ്ടപ്പെട്ടാല്‍ ഇനിമുതൽ നഷ്ടപരിഹാരവും ലഭിക്കും. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്ന വ്യക്തി നഷ്ടപരിഹാരത്തിന് അര്‍ഹനെന്ന് ആര്‍ ബി ഐ വ്യക്തമാക്കി.

റിസർവ് ബാങ്കിൻ്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും. അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണമെന്നാണ് ആർബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്.

ആര്‍ ബി ഐ നിര്‍ദേശമനുസരിച്ച് ഈ തുക അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നിർദ്ദേശം.

ഇത്തരം സംഭവങ്ങളുണ്ടായാല്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിൻ്റേതാണോ ആ ബാങ്കിലോ ൃവേണം പരാതി നല്‍കാന്‍. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

ആര്‍ ബി ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി പരാതി നല്‍കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: