കൊവിഡ്: കണ്ണൂർ ജില്ലയില്‍ 338 പേര്‍ക്കു കൂടി രോഗമുക്തി

6 / 100

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 338 പേര്‍ കൂടി  (ഒക്ടോബര്‍ 10) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 10295 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 231 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 21 പേരും പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 12 പേരുമാണ് രോഗമുക്തരായത്. സെഡ് പ്ലസ് സിഎഫ്എല്‍ടിസി, സംഗമം ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും എംഐടി ഡിസിടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും എകെജി ഹോസ്പിറ്റലില്‍ നിന്ന് അഞ്ച് പേരും രോഗമുക്തി നേടി. മിംസ് കണ്ണൂരില്‍ നിന്ന് മൂന്ന് പേരും തലശേരി ജനറല്‍ ആശുപത്രി,  ജിം കെയര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, റാഹ ഡയാലിസിസ് സെന്റര്‍, റഹ്മാന്‍ ക്വാര്‍ട്ടേഴ്സ്, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബിഎംഏച്ച് കാലിക്കറ്റ്, സീലാന്റ് ലോഡ്ജ്, കോളേജ്, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍, ശരവണ ഹോട്ടല്‍ പെരളശേരി, ഐഎന്‍എ ഏഴിമല, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, എംസിസി തലശേരി, മിംസ് കാലിക്കറ്റ്, പാലയാട് സിഎഫ്എല്‍ടിസി, ക്വാര്‍ട്ടേഴ്സ്, സത്യം ആര്‍ക്കേഡ് പാലക്കാട്  എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: