കൂത്തുപറമ്പിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

കൂത്തുപറമ്പ് : യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഒരുസംഘം അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. മൂന്നാംപീടിക കരിയിൽ കൃഷ്ണകൃപയിൽ എം. ജിഷ്ണു(21) നാണ് പരിക്കേറ്റ് ഇദ്ധേഹത്തെ തലശ്ശേരി ജനറൽ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജിഷ്ണുവിനെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ഒരു സംഘം വിളിച്ചിറക്കി മുറ്റത്തുവെച്ച് അക്രമിച്ചത്. ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റ് ഇടതുകാലിന്റെ എല്ലൊടിഞ്ഞു. ഇടതുകൈക്കും വലതുകാലിനും സാരമായി പരിക്കേറ്റു. എട്ടുപേരടങ്ങുന്ന സംഘത്തിൽ നാലുപേരെ കണ്ടാലറിയാമെന്നും ജിഷ്ണു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: