ആലക്കോട് കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

4 / 100

 

തളിപ്പറമ്പ് : ആലക്കോട് തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു ആലക്കോട് ടൗണിലെ സീതാറാം ആയൂർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകൻ ചെറുകരകുന്നേൽ ജോസൻ ( 13 ) ആണ് മരിച്ചത് . ആലക്കോട് സെൻറ് മേരീസ് ഹയർ സെക്കൻററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . ഈ മാസം 6 നാണ് തളിപ്പറമ്പ് ഗവ . ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് വിധേയമായത് . തുടർന്ന് 8 ന് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു . കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ . മെഡിക്കൽ കോളെജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: