നിരക്ക് ഏര്‍പ്പെടുത്തുന്നത് സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാന്‍’; ജിയോയുടേത് അനുചിതമായ നീക്കമെന്ന് വോഡഫോണ്‍

ഔട്ട് ഗോയിങ് കോളുകള്‍ക്ക് പണം ഈടാക്കാനുള്ള മുകേഷ് അംബാനിയുടെ ജിയോയുടെ നീക്കത്തിനെതിരെ ടെലികോം കമ്പനികള്‍. ടെലികോം മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള അനുചിതമല്ലാത്ത നീക്കത്തിനാണ് ജിയോ ശ്രമിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ആരോപിച്ചു.ജിയോയുടെ പേര് എടുത്തുപറയാതെയായിരുന്നു വോഡഫോണ്‍ ഐഡിയയുടെ വിമര്‍ശനം. ‘റിങിങ് സമയത്തിനടക്കം പരിധി നിശ്ചയിച്ചും പണം ഈടാക്കിയും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നടത്തുന്ന നീക്കം മറ്റ് ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്’,വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു.മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഔട്ട് ഗോയിങ് കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒരു ടെലികോം കമ്പനി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഐ.യു.സി ചാര്‍ജിനുള്ള പുതിയ നിബന്ധന മറയാക്കിയാണ് ഈ നീക്കം. എന്നാല്‍ ഐ.യു.സി ആവശ്യപ്പെടുന്ന നടപടി ഒപ്പറേറ്റര്‍മാരെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതൊരിക്കലും ഉപഭോക്താവില്‍നിന്ന് പണം ഈടാക്കാനുള്ള അവസരമല്ല’, വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ വ്യക്തമാക്കി.വോഡഫോണ്‍, എയര്‍ടെല്‍ അടക്കമുള്ള എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വളര്‍ച്ച നേടികൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോ. ജിയോ ഇതര എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി വിളിക്കണമെങ്കില്‍ ഫോണ്‍റിങ് ചെയ്യുന്ന സമയം മുതല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോള്‍ കണക്ട് ആവുന്നതിന് മുമ്പുമുതല്‍ കമ്പനി പണം ഈടാക്കിത്തുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: