അഞ്ചരക്കണ്ടി-കൂത്തുപറമ്പ് റൂട്ടിൽ ഇന്നുമുതൽ ബസ് പണിമുടക്ക്

അഞ്ചരക്കണ്ടി: റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി-പാതിരിയാട്-കൂത്തുപറമ്പ് റൂട്ടിൽ സ്വകാര്യ ബസ്സുകൾ വ്യാഴാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ബസ്സുടമസ്ഥരുടെയും സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെയും നേതൃത്വത്തിലാണ് സമരം. പ്രവൃത്തിയാരംഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റോഡ് നവീകരണം പൂർത്തിയാക്കിയില്ലെന്ന് ബസ്സുടമകളും തൊഴിലാളികളും പറയുന്നു.
വണ്ണാൻമൊട്ടമുതൽ കപ്പാറവരെയുള്ള നവീകരണപ്രവൃത്തിയിൽ കപ്പാറമുതൽ വെള്ളപന്തൽ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് പൂർത്തിയായത്. ബാക്കിഭാഗത്തുള്ള റോഡിന്റെ ഇരുവശത്തെയും ഓവുചാൽ, കലുങ്ക് എന്നിവയുടെ നിർമാണം പൂർത്തിയായിട്ടില്ല. പലതവണ സമരംനടത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: