ജില്ലാ ശാസ്‌ത്രോത്സവം 23നും 24നും തലശ്ശേരിയിൽ

തലശ്ശേരി: ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ ടി മേള 23നും 24നും തലശേരിയിൽ നടക്കും. ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രനാടകമത്സരം 24ന്‌ ബിഇഎംപി സ്‌കൂളിൽ നടക്കും. 15 ഉപജില്ലയിൽനിന്നുള്ള ടീമുകൾ മത്സരിക്കും. രണ്ടു ദിവസങ്ങളിലാണ്‌ മത്സരം. പുതുക്കിയ മാന്വൽ പ്രകാരം എൽപി, യുപി വിഭാഗത്തിന് മത്സരമില്ല. ശാസ്ത്രമത്സരം തലശേരി ബിഇഎംപിഎച്ച്എസ്എസ്, ബ്രണ്ണൻ എച്ച്എസ്എസ് എന്നിവിടങ്ങളിലും ഗണിതവിഭാഗം മത്സരം സെന്റ്‌ജോസഫ്‌സ് എച്ച്എസ്എസ്സിലും നടക്കും. സേക്രഡ്ഹാർട്ട് സ്‌കൂളിലാണ്‌ സാമൂഹ്യശാസ്ത്രമത്സരം. പ്രവൃത്തിപരിചയമത്സരം തിരുവങ്ങാട് എച്ച് എസ് എസ്, വലിയമാടാവിൽ സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കും. ഐ ടി മത്സരങ്ങൾ സെന്റ്‌ജോസഫ്‌സിലും നടക്കും.
ബിഇഎംപി സ്‌കൂളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം നഗരസഭ ഉപാധ്യക്ഷ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. സി പി സുമേഷ് അധ്യക്ഷനായി.
വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി പി നിർമ്മലാദേവി, ടി ടി റംല, എം പി അരവിന്ദാക്ഷൻ, കെ എം.കൃഷ്ണദാസ്, രാജഗോപാൽ, ഷാജി അരുൺകുമാർ എന്നിവർ സംസാരിച്ചു. എ എൻ ഷംസീർ എംഎൽഎ ചെയർമാനായും ഡിഡിഇ ടി പി നിർമലാദേവി ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: