ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് പ്രതിഷേധക്കത്തുമായി കെ.എസ്.യു

കൂടാളി: കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കൂടാളി പോസ്റ്റ് ഓഫീസിൽ പ്രതിഷേധ കത്തെഴുതൽ സംഘടിപ്പിച്ചു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. അഷറഫ് എളമ്പാറ, അമൽ.കെ നടുവനാട്, അദ്വൈത്.കെ, മുഹമ്മദ്‌ ഷാനിദ്.കെ.വി, റിസ്വാൻ.പി.പി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: