കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് അപേക്ഷയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഇന്ന് പരിഗണിക്കുന്നത്. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് അന്വേഷണ സംഘം നല്‍കിയിട്ടുള്ള അപേക്ഷ. അതേസമയം, രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.മൂന്ന് പ്രതികളെയും ഇന്ന് രാവിലെ പത്ത് മണിയോടെ കോടതിയില്‍ ഹാജരാക്കും. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കസ്റ്റഡിയില്‍ കിട്ടുന്ന പക്ഷം, പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.അതേസമയം, കൂടത്തായി കൊലപതക പരമ്ബരയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെക്കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് പൊലീസില്‍ മറ്റ് കുടുബാം​ഗങ്ങള്‍ പൊലീസിന് മൊഴി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: