ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് ശേഖരണം നാളെ ആരംഭിക്കും

കണ്ണൂര്‍: വിഷന്‍ 2020 എന്ന പേരില്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ആവിഷക്കരിച്ച് നടപ്പിലാക്കി വരുന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണം, സാന്ത്വനം, പോരാട്ടം എന്നീലഷ്യങ്ങളോടെ ജില്ലാതലത്തില്‍ സ്വരൂപിക്കുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണം നാളെയും മറ്റന്നാളും ( 12, 13 ) നടക്കും. പ്രാദേശിക യൂനിറ്റുകളില്‍ ഗൃഹ സമ്പര്‍ക്ക പരിപാടികളിലൂടെയും ,കടകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരിക്കും. ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആസ്ഥാന മന്ദിരമായ ബാഫഖി സൗധത്തിന്റെ നവീകരണം, സുപ്രീം കോടയില്‍ പരിഗണനയിലിരിക്കുന്ന അരിയില്‍ ശുക്കൂര്‍ കേസിന്റെ നടത്തിപ്പ്, അക്രമങ്ങളിലും മറ്റും പരിക്ക് പറ്റുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സമാശ്വാസ വിതരണം എന്നീ ലക്ഷ്യങ്ങളോടെ ഒരു കോടി രൂപ രൂപയുടെ പ്രവര്‍ത്തന ഫണ്ടാണ് സ്വരൂപിക്കുന്നത്.

ഒക്ടോബര്‍ 14 ന് യൂനിറ്റുകളില്‍ നിന്ന് പഞ്ചായത്ത് ഭാരവാഹികളും 15 ന് പഞ്ചായത്തുകളില്‍ നിന്ന് മണ്ഡലം ഭാരവാഹികളും ഫണ്ട് ഏറ്റു വാങ്ങും 16 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മണ്ഡലങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഫണ്ടും അതാത് മണ്ഡലം ചാര്‍ജ്ജുള്ള ജില്ലാ ഭാരവാഹികളെ മണ്ഡലം നേതാക്കള്‍ ഏല്‍പ്പിക്കണം. അന്ന് തന്നെ ജില്ലാ ഭാരവാഹികള്‍ ജില്ലാ പ്രസിഡണ്ടിനെയും ജനറല്‍ സെക്രട്ടറിയെയും ഫണ്ട് ഏല്‍പ്പിക്കും.വിവിധ മണ്ഡലങ്ങളില്‍ നിന്ന് കെ ടി സഹദുള്ള (പയ്യന്നൂര്‍) ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍(തളിപ്പറമ്പ്) അഡ്വ.എസ് മുഹമ്മദ്, എം പി എ റഹീം (ഇരിക്കൂര്‍) കെ.വി.മുഹമ്മദലി ഹാജി (കല്ല്യാശ്ശേരി) വി.പി. വമ്പന്‍ (അഴീക്കോട്) കെ.പി. താഹിര്‍ (കണ്ണൂര്‍) ടി.എ തങ്ങള്‍ (ധര്‍മ്മടം) അന്‍സാരി തില്ലങ്കേരി (മട്ടന്നൂര്‍) ഇബ്രാഹിം മുണ്ടേരി (പേരാവൂര്‍) അഡ്വ.ടി.പി.വി.കാസിം, എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ (കുത്തുപറമ്പ്) അഡ്വ.പി.വി.സൈനുദ്ധീന്‍, അഡ്വ.കെ.എ.ലത്തീഫ് (തലശ്ശേരി) എന്നിവര്‍ ഫണ്ട് ഏറ്റുവാങ്ങും.

ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരിയും പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: