കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇമിഗ്രേഷൻ പരിശോധന പൂർത്തിയായി

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഇമിഗ്രേഷൻ പരിശോധന പൂർത്തിയായി.

കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന പൂർത്തീകരിച്ചത്. വിമാനത്താവളത്തിന്റെ കസ്റ്റംസ് ലൈസൻസ് നടപടികൾ നേരത്തേ പൂർത്തീകരിച്ചിരുന്നു.കൊച്ചിയിൽ നിന്നും കോഴിക്കോടുനിന്നുമുള്ള
ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.എറണാകുളം ഹെഡ് ജോയിൻ കമ്മീഷണർ അനിൽ രാജൻ കസ്റ്റംസ് ഇൻറലിജൻസ് അസിസ്റ്റൻറ് കമ്മീഷണർ നിധിൻ ലാൽ, പ്രദീപ് കുമാർ തുടങ്ങിയ 15 അംഗ സംഘമാണ് കണ്ണൂർ വിമാനത്താവളം സന്ദർശിച്ച് പരിശോധന നടത്തിയത് വരുംദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി വേണ്ട സജ്ജീകരണങ്ങൾ നടത്തും അത് കൂടി പൂർത്തിയാക്കി കസ്റ്റംസിന്റെ ഓഫീസ് പ്രവർത്തനങ്ങൾ നവംബർ രണ്ടാം വാരത്തിന് മുൻപ് പൂർത്തീകരിക്കും ഓഫീസ് ഫർണിച്ചറും മറ്റും സ്ഥാപിക്കുന്നതിനുള്ള നിർദ്ധേശവും ഇവർ നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: