ബംഗളൂരു-കണ്ണൂർ ട്രെയിൻ സർവിസ് ഇന്ന് പുനരാരംഭിക്കും 

മംഗളൂരു: പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് രണ്ട് മാസമായി സർവിസ് നിർത്തിയ മംഗളൂരു-ഹാസൻ വഴി

ബംഗളൂരുവിലേക്കുള്ള മുഴുവൻ യാത്രാ ട്രെയിനുകളും ബുധനാഴ്ച സർവിസ് പുനരാരംഭിക്കും. സക്ലേശ്പുരക്കും സുബ്രഹ്മണ്യക്കുമിടയിൽ മണ്ണിടിഞ്ഞതിനാൽ കഴിഞ്ഞ ആഗസ്റ്റ് 14 മുതലാണ് സർവിസ് നിലച്ചത്. ബംഗളൂരു-കാർവാർ/കണ്ണൂർ-ബംഗളൂരു രാത്രികാല എക്സ്പ്രസ് ഇന്ന് മുതൽ ഓടും. ഈ റൂട്ടിലെ പകൽ ട്രെയിൻ സർവിസ് വ്യാഴാഴ്ചയാണ് പുനരാരംഭിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: