ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 10

ഇന്ന് ദേശിയ തപാൽ ദിനം

ലോക മാനസികാരോഗ്യ ദിനം..

International stage Management day

World homeless day

world Palliative care day

1954- ഫ്രഞ്ച് സൈന്യം പിൻ വാങ്ങിയതിനെ തുടർന്ന് വിയറ്റ്നാം നേതാവ് ഹോചിമിൻ ഹാനോയിൽ തിരിച്ചെത്തി..

1957- ലോകത്തിലെ ആദ്യ ന്യൂക്ലിയർ പവർ സ്റ്റേഷൻ അപകടം ഇംഗ്ലണ്ടിലെ Cumbaria യിൽ നടന്നു..

1964- ഏഷ്യയിലെ ആദ്യ ഒളിമ്പിക്സ് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങി… രണ്ടാം ലോക മഹായുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിരോഷിമ ബോംബാക്രമണ ദിനമായ ആഗസ്ത് 6 ന് ജനിച്ച യോഷിനോരി സകായി ഒളിമ്പിക് ദീപം തെളിയിക്കുന്നതിനുള്ള മുൻനിര ദീപ വാഹകരായി…

1965- 1440 ൽ പ്രസിദ്ധീ കരിച്ച USA മാപ്പ് Viniland Map വീണ്ടു കിട്ടി…

1967- ആണവ ആയുധ മത്സരത്തിനായി ബഹിരാകാശങ്ങൾ ഉപയോഗിക്കരുതെന്ന ഉടമ്പടി നിലവിൽ വന്നു..

1970.. ഫസഫിക് ദ്വീപ് രാജ്യമായ ഫിജി ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി…

1992- ഇന്ത്യയിലെ ഏറ്റവും വലിയ പാലം ( ഉദ്ഘാടന സമയത്ത്) ഹൂഗ്ലി നദിക്ക് കുറുകെ വിദ്യാസാഗർ സേതു രാഷ്ട്രത്തിന് സമർപ്പിച്ചു…

2006- ബാലവേല നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു…..

ജനനം

1731.. ഹെന്റി കാവൻഡിഷ്… ഹൈഡ്രജൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ..

1844- ബദറുദ്ദീൻ തയ്യബ് ജി.. സ്വാതന്ത്ര്യ സമര സേനാനി… കേൺഗ്രസിന്റെ പ്രഥമ മുസ്ലിം പ്രസിഡണ്ട്..

1899- എസ് .എ ഡാങ്കേ.. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ്

1902-ശിവരാമകാരന്ത്.. കന്നട സാഹിത്യകാരൻ.. 1977 ൽ ജ്ഞാനപീഠം നേടി

1906- ആർ.കെ.നാരായണൻ.. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ.. മാൽഗുഡി ഡേയ്സിന്റെ കഥാകാരൻ…

1911.. മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള. മലയാളത്തിന്റെ കാൽപ്പനിക കവി.. രമണൻ എന്ന സർവ്വകാല ഹിറ്റിന്റെ സൃഷ്ടാവ്..

1935- സി.കെ.ചന്ദ്രപ്പൻ. മുൻ MP, CPI മുൻ സെക്രട്ടറി, വയലാർ സ്റ്റാലിൻ കുമാരപ്പണിക്കരുടെ പുത്രൻ…

1954- രേഖ ഹിന്ദി സിനിമാ താരം…

1960- ജി. വേണുഗോപാൽ.. മലയാള ഗായകൻ…

1965- ജയറാം… മലയാള സിനിമാ നടൻ

1969- സലിംകുമാർ- മലയാള സിനിമാ നടൻ. ഇന്ത്യയിലെ മികച്ച നടനുള്ള അവാർഡ് ജേതാവ്

ചരമം

1995- ലീലാ ദാമോദരമേനോൻ. സ്വാതന്ത്യ സമര സേനാനി.. മുൻ MLA

2000- സിരിമാവോ ഭണ്ഡാരനായകെ.. ശ്രീലങ്ക. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി.

2005.. മിൽട്ടൺ ഒബോട്ട . ഉഗാണ്ടൻ നേതാവ്. പ്രസിഡണ്ടും പ്രധാനമന്തി യുമായിരുന്നു..

2007.. സി വി ശ്രീരാമൻ – ചെറുകഥാകൃത്ത്..

2011 – ജഗജിത് സിങ്ങ്… ഗസൽ ചക്രവർത്തി.

2014. എം.വി.കാമത്ത്.. പ്രസാർ ഭാരതി മുൻ ചെയർമാൻ

2015- മനൊരമ.. തെന്നിന്ത്യൻ സിനിമാ ഇതിഹാസമയ തമിഴ് നടി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: