ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

5 / 100

ഇരിട്ടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വള്ളിയാട് ലക്ഷം വീട് കോളനിക്കു സമീപം മോഹനം നിവാസിൽ സഞ്ജു (33) ആണ് മരിച്ചത്. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയിരുന്നു.
രണ്ട് ദിവസം മുൻപ് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് വള്ളിയാട് ഗ്രൗണ്ടിനു സമീപം നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിനിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടോടെ മരണമടയുകയായിരുന്നു. വിജയൻ – ഉമ ദമ്പതികളുടെ മകനാണ്. ഭാര്യ: നീതു. സഹോദരങ്ങൾ: അളക, ആർദ്ര, അനഘ, സജിത്ത്, സന്ധ്യ,
കണ്ണൂർപരിയാരം ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വള്ളിയാട് വീട്ടിലെത്തിച്ച ശേഷം ഉച്ചയോടെ ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: