ആലക്കോട് വാഹനാപകടം; നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

9 / 100 SEO Score

 

ചെറുപുഴ: തേർത്തല്ലിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. തേർത്തല്ലി മരമില്ലിന് സമീപം ഉള്ള തോട്ടിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്.ആലക്കോട് ഭാഗത്ത്‌ നിന്ന് വന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.

വെള്ളരിക്കുണ്ട് ഭീമനടി സ്വദേശിയുടേതാണ് കാര്‍.കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്.ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: