കണ്ണൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന വൻ പാൻമസാല ശേഖരം പിടികൂടി.

5 / 100 SEO Score

 


കണ്ണൂർ: കേരളത്തിൽ ആറു ലക്ഷം വിലവരുന്ന രൂപയുടെ പാൻമസാല ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് പച്ചക്കറി വണ്ടിയുടെ രഹസ്യ അറയിൽ വെച്ചു കടത്തുകയായിരുന്ന പാൻ ശേഖരമാണ് പിടികൂടിയത്. ചൊക്ലി ഒളിവിലം രഞ്ജിത്ത്, പാനൂർ ചമ്പാട് കൂരാര സ്വദേശി സുജിത് എന്നിവരാണ് ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതുപോലുള്ള സംഘങ്ങളെ പിടികൂടുന്നതിന് ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രത്യേകം ടീം രൂപീകരിച്ചിരുന്നു. ഈ സംഘം തന്നെയാണ് പരിശോധന നടത്തിയത്. എസ്‌ഐ ബാവിഷ്, എസ്‌ഐ അജീഷ്, ഹാരിഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: