സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാം, ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

5 / 100


നിയന്ത്രണങ്ങളിൽ ഇളവുവരുന്നതോടെ സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് കൂടിയേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കണം. കോ​ള​നി​ക​ളി​ല്‍ രോ​ഗം പ​ട​രാ​ന്‍ ഒരു കാരണവശാലും അ​നു​വ​ദി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ ജാ​ഗ്ര​ത​ പുലര്‍ത്തണം.  യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​നം കൊ​ണ്ടാ​ണു സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​ധി​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.   എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കവേ ആയിരുന്നു ആ​രോ​ഗ്യ​മ​ന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തോ​ടെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍​ക്കും ക്ഷാ​മം വ​രും. ഇ​പ്പോ​ള്‍ ത​ന്നെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ക്ക് ക്ഷാമമുണ്ട്. പ്രാ​യ​മു​ള്ള​യാ​ളു​ക​ളി​ലേ​ക്കു രോ​ഗം പ​ട​ര്‍​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ തി​ക​യാ​തെ വരും. ഏ​ത്ര രോ​ഗി​ക​ള്‍ വ​ന്നാ​ലും ആ​രും റോ​ഡി​ല്‍ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: