സ്കൂളുകളിൽ നിന്നും ബുധനാഴ്ച വരെ ദുരിതാശ്വാസ സംഭാവനകൾ ശേഖരിക്കാം

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ട ങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ നിന്നുള്ള ധനസമാഹാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

എ ഷാജഹാൻ ഐ.എ.എസ് അറിയിച്ചു. നേരത്തെ ഇത് സെപ്റ്റംബർ 11 ചൊവ്വാഴ്ച പൂർത്തിയാക്കാനാണ് നിർദേശിച്ചിരുന്നത്. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം

ചൊവ്വാഴ്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ടതാണ്. ലഭിച്ച തുകയുടെ വിശദാംശങ്ങൾ ബുധനാഴ്ച വൈകുന്നേരത്തിനകം സർക്കാർ എയിഡഡ്, അൺ-എയിഡഡ്,

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളും ‘സമ്പൂർണ’ പോർട്ടലിൽ രേഖപ്പെടുത്തണം. വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിന്റെ

വെബ്സൈറ്റിൽ നൽകിയിട്ടുള്ള എസ്.ബി.ഐ.യുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. വിശദാംശങ്ങൾ

http://www.education.kerala.gov.in ൽ ലഭ്യമാക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: