മുഴപ്പിലങ്ങാട്പള്ളിമഖാംകത്തിയ സംഭവം പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിയെഅറസ്റ്റ്ചെയ്യുന്നതിന് പോലീസ് കോടതിയുടെ അനുമതിതേടി

മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് സീതിൻറെ പള്ളിപരിസരത്തെ ആയീരാസി മഖാംകത്തിയ നിലയിൽ കണ്ടെത്തിയ സംഭവം കഴിഞ്ഞ് രണ്ടാഴ്ചയോടടുത്തിട്ടും പ്രതികളെ കണ്ടെത്താത്തതിൽ പ്രധിഷേധം വ്യാപകമാവുന്നതിനിടെ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അറസ്റ്റിന് അനുമതി തേടി കോടതിയെ സമീപിച്ചു .

കോഴിക്കോട് മാനസികരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെന്ന് പോലീസ് സംശയിക്കുന്ന കണ്ണവം സ്വദേശിയെ അറസ്റ്റ് ചെയ്യാൻ നിയമതടസ്സവുമുണ്ട് ഇതാണ് അറസ്റ്റിന് അനുമതി തേടി പോലീസിന് കോടതിയെ സമീപിചക്കേണ്ടി വന്നത് .

കഴിഞ്ഞ ദിവസം ഇത് സംമ്പന്ധിച്ച പ്രതിഷേധത്തിൻറെ ഭാഗമായി സുന്നിസംഘടനയിലെ എ പി വിഭാഗവും മഹല്ല് ജമാഅത്തിൻറെ നേതൃത്വത്തിൽ ഇ.കെ.വിഭാഗവും പ്രത്യേകം പ്രത്യേകം പ്രതിഷേധ സമരം നടത്തുകയുണ്ടായി.

എന്നാൽ മഹല്ല് ജമാഅത്തിൻറെ സംയുക്ത പ്രതിഷേധത്തിൽ നിന്നും വിട്ട് നിന്ന് എ പി വിഭാഗം നടത്തിയ പ്രതിഷേധയോഗത്തിലുടനീളം വഹാബി അജണ്ട നടപ്പാക്കാനുള്ള സലഫി പ്രസ്ഥാനങ്ങളുടെ നീക്കം ഇതിൻറെ പിന്നിലുണ്ടെന്നാരോപിക്കുകയായിരുന്നു.

എസ് വൈ എസ് ജില്ലാ ജനറൽ സിക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റരാണ് ഈ ആരോപണം ഉന്നയിച്ചത്.

സംഭവത്തിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് തലശ്ശേരി സോൺ കമ്മിറ്റി കഴിഞ്ഞ വ്യാഴാഴ്ച സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്യവേ ആയിരുന്നു ഇത്തരം ഒരാരോപണം ഉന്നയിച്ചത് .

എന്നാൽ മാനസിക അസ്വസ്ഥതയുള്ള കണ്ണവം സ്വദേശി തന്നെയാണ് മഖാമിന് തീവെച്ചതെന്ന് പോലീസ് സൂചന നൽകിയിരിക്കെ .

എ.പി.വിഭാഗത്തിൻറെ നടപടിയിൽ നാട്ടുകാരും അതൃപ്തരാണ്.

പോലീസ് കണ്ടെത്തിയ പ്രതി എന്ന് സംശയിക്കുന്ന കണ്ണവം സ്വദേശിയെ പോലീസ് നിരീക്ഷണത്തിൽ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത് എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്താനോ മറ്റു തുടർ നടപടിയിലേക്ക് പോവാനോ ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് തയാറാവാത്തതിൽ കടുത്ത അതൃപ്തിയിലാണ് മഹല്ല് കമ്മിറ്റി മാനസികരോഗിയാണ് പ്രതിയെങ്കിൽ പ്രദേശത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ഉൾപെടെ പരിശോദിച്ച് പോലീസ് നീതി കാട്ടണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു . എന്നാൽ ഇത് വരെ കേസന്വോഷണത്തിൻറെ ഭാഗമായി ഫോറൻസിക് സയൻറിഫിക്,ഫിങ്കർപ്രിൻറ്റ് വിഭാഗമുൾപെടെ നടത്തിയ പരിശോദനാഫലം പോലീസിന് ഇത് കിട്ടിയിട്ടുമില്ല ഇതൊക്കെയാണ് അറസ്റ്റ് വൈകാനുള്ള കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: