ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 10

International make up day

ലോക ആത്മഹത്യാ വിരുദ്ധ ദിനം… (world suicide prevention day)

1823- സൈമൺ ബൊളിവർ പെറു പ്രസിഡണ്ടായി നിയമിതനായി…

1846- Ellas Howe (USA) ക്ക് sewing machine കണ്ടു പിടിച്ചതിന് patent ലഭിച്ചു.’

1894- ലണ്ടൻ ടാക്സി ഡ്രൈവർ ജോർജ് സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത പ്രഥമ വ്യക്തിയായി..

1919- ചൈന ലീഗ് ഓഫ് നേഷൻസിൽ ചേർന്നു..

1960 – 13 അംഗങ്ങൾ പങ്കെടുത്ത പ്രഥമ OPEC (Organisation of petroleum exporting countries) രുപീകരണ യോഗം ബാഗ്ദാദിൽ തുടങ്ങി..

1972- രക്ത പങ്കിലമായ മ്യൂണിക്ക് ഒളിമ്പിക്സിന് സമാപനം…

1976- ഇന്ത്യൻ എയർ ലൈൻസ് ബോയിങ് 737 ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയി…

1977- ഫ്രാൻസിലെ അവസാന തൂക്കിക്കൊല്ലൽ നടന്നു…

2001- US ലെ അലക്സാണ്ട്രയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തിൽ അമിതാബ് ബച്ചനെ നൂറ്റാണ്ടിലെ മികച്ച നടനായി തെരഞ്ഞെടുത്തു…

2014- – പ്രഥമ invictus game ( യുദ്ധത്തിൽ പരുക്കേറ്റ സൈനികർക്കായുള്ള കായിക മത്സരം) ലണ്ടനിൽ തുടങ്ങി

ജനനം

1872- മഹാരാജാ രഞ്ജിത് സിങ് ജി- മുൻ പാട്യാല രാജാവ്.. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു..

1892- ആർതർ കോംപ്റ്റൺ – US ഭൗതിക ശാസ്ത്രജ്ഞൻ.. 1927 നോബൽ സമ്മാനം നേടി. വൈദ്യുത കാന്തിക തരംഗങ്ങളുടെ കണികാ സ്വഭാവം പഠിക്കുന്ന ക്രോംപ്റ്റൺ പ്രതിഭാസം കണ്ടു പിടിച്ചു…

1895- വിശ്വനാഥ സത്യനാരായണ – തെലുങ്ക് – സാഹിത്യകാരൻ.. 1970 ജ്ഞാനപീഠം നേടി

1912 – ബി.ഡി.( ബാസപ്പ ദാനപ്പ) ജെട്ടി.. മുൻ ഉപരാഷ്ട്രപതി, അടിയന്തിരാവസ്ഥ പ്രഖ്യാപനം പിൻവലിക്കുന്നതിൽ ഒപ്പിട്ട താത്കാലിക രാഷ്ട്രപ്രതി. മൈസൂർ മുൻ മുഖ്യ മന്ത്രി..

1920- സി.ആർ (കാളമ്പടി രാധാകൃഷ്ണ) റാവു… ഇന്തോ- US ഗണിത ശാസ്ത്രജ്ഞൻ

1931- എൻ. സുന്ദരം നാടാർ.. പാറശ്ശാല.. മുൻ മന്ത്രി.. മുൻ ഡപ്യൂട്ടി സ്പീക്കർ

1937- വെള്ളാപ്പള്ളി നടേശൻ – SNDP യോഗം ജനറൽ സെക്രട്ടറി…

1945- കവിയൂർ പൊന്നമ്മ – ചലച്ചിത്ര താരം

1979- ചലച്ചിത്ര താരം മഞ്ജു വാര്യർ…

ചരമം

1943- സ്വാതന്ത്ര്യ സമര സേനാനി വക്കം അബ്ദുൽ ഖാദർ രക്ത സാക്ഷിയായി..

1975- ജോർജ് വെറ്റ് തോംസൺ.. ഭൗതിക ശാസ്ത്രജ്ഞൻ.. 1937 ൽ നോബൽ സമ്മാനം നേടി. ഇലക്ട്രാണിന്റെ തരംഗസ്വഭാവം സംബന്ധിച്ച പഠനം…

(എ.ആർ.ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: