വെങ്ങരയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച
പഴയങ്ങാടി: വെങ്ങരയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. ചെമ്പല്ലിക്കുണ്ട് റോഡിലെ വെങ്ങര അക്ഷയകേന്ദ്രത്തിനു സമീപമുള്ള മൊത്തങ്ങ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. പണം ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടതായി പഴയങ്ങാടി പോലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ ഇതിന് സമീപമുള്ള വ്യാപാരി കടതുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടത്.രണ്ട് മാസത്തിനുശേഷം കളിയാട്ടം നടക്കാനിരിക്കെയാണ് കവർച്ച നടന്നത്. ഇത് രണ്ടാം തവണയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടക്കുന്നത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.