പയ്യന്നൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്. കോറോം മുത്തത്തിയിലെ എം.എ. നരേന്ദ്രന് (57), സഞ്ജയ് കുറുപ്പ് (38) എന്നിവര്‍ക്കാണ് പരിക്ക്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കൂര്ക്കരയിലാണ് അപകടം.