ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും രേ​ഖ​ക​ളും മോ​ഷ​ണം പോ​യി


പ​ന്ത​ക്ക​ൽ: ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ​ണം പോ​യി. 5,000 രൂ​പ​യും ലൈ​സ​ൻ​സ്, ആ​ർ​സി ബു​ക്ക് എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗാ​ണ് മോ​ഷ​ണം പോ​യ​ത്. മൂ​ല​ക്ക​ട​വി​ൽ നി​ന്നു മീ​ത്ത​ലെ ച​മ്പാ​ട്ട് ഓ​ട്ടം​പോ​യശേ​ഷം ച​മ്പാ​ട് മൈ​താ​നി​ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. പ​ന്ത​ക്ക​ലി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ കാ​ട്ടു​കു​ന്ന​ത്ത് രാ​ജീ​വ​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഘ​ടി​പ്പി​ച്ച ഇ​രു​ന്പു​പെ​ട്ടി ത​ക​ർ​ത്താ​ണു പ​ണം ക​വ​ർ​ന്ന​ത്. ഓ​ട്ടോ​യു​ടെ പി​ന്നി​ലെ അ​ല​ങ്കാ​ര എ​ൽ​ഇ​ഡി ലൈ​റ്റു​ക​ളും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: