10 ലിറ്റർ മാഹി മദ്യവുമായി ഇരിട്ടി സ്വദേശി അറസ്റ്റിൽ
ഇരിട്ടി: 10 ലിറ്റർ മാഹി മദ്യവുമായി ഇരിട്ടി വള്ളിയാട് സ്വദേശി അറസ്റ്റിൽ. പുത്തൻവീട്ടിൽ ഷാജി (44) യെയാണ് ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ അബ്ദുൾ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോണി ജോസഫ്, ബിജു, അനിൽ കുമാർ, സജേഷ്, മജീദ്, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.