സ്കൂട്ടറിൽ സഞ്ചരിച്ച് വഴിയാത്രികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ആസൂത്രിത നീക്കങ്ങളിലൂടെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു

സ്കൂട്ടറിൽ സഞ്ചരിച്ച് വഴിയാത്രികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ആസൂത്രിത നീക്കങ്ങളിലൂടെ എടക്കാട് പോലീസ് വിലങ്ങ് വെച്ചു.ഉറപ്പു വരുത്താൻ പരിശോധിച്ചത് 350 ഓളം സ്കൂട്ടറുകൾ, വിവിധ റോഡുകളിലെ 20 ഓളം സി.സി.ടി.വി.ദൃശ്യങ്ങൾ ,രണ്ട് ഷോറൂമുകളിലെ വിൽപന രേഖകളും. നമ്പർ പ്ലേറ്റ് പാതി മറച്ച അപ്രില്ല സ്കൂട്ടറിൽ സഞ്ചരിച്ച് വഴിയാത്രികയായ കുടുംബശ്രീ പ്രവർത്തകയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ ആസൂത്രിത നീക്കങ്ങളിലൂടെ എടക്കാട് പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തും സംഘവും വിലങ്ങ് വച്ചു.ധർമ്മടം മീത്തലേ പീടികക്കടുത്ത നുരുമ്പിൽ താഴെ വയലിൽ വീട്ടിൽ പി.കെ.പ്രജീഷാണ് (37) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 28ന് രാത്രി ഏഴേകാലോടെ ചാല ബൈപാസ് റോഡിൽ വച്ചാണ് അധികമൊന്നും പ്രചാരത്തിലില്ലാത്ത അപ്രില്ല സ്കൂട്ടറിലെത്തിയ പ്രജീഷ് വഴിയാത്രികയുടെ മാല പൊട്ടിച്ച് അതിവേഗത്തിൽ രക്ഷപ്പെട്ടത്.സംഭവം ശ്രദ്ധയിൽ പെട്ട മറ്റൊരു ബൈക്ക് യാത്രികൻ സ്കൂട്ടറിനെ പിന്തുടർന്നുവെങ്കിലും ഇന്ധനം തീർന്നതിനാൽ ഉദ്യമം ലക്ഷ്യം കണ്ടില്ല. എന്നാൽ സ്കൂട്ടറിനെ സംബന്ധിച്ചുള്ള ഏകദേശ രൂപം ഇയാളിൽ നിന്നും പോലീസിന് കിട്ടിയിരുന്നു.ഇതേ തുടർന്ന് സ്കൂട്ടർ കുതിച്ചോടിയ റോഡിലെ വിവിധ സ്ഥലങ്ങളിലുള്ള 20 ഓളം സി.സി.ടി.വി.ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചുവെങ്കിലും പ്രതിയെ കൃത്യമായി അടയാളപ്പെടുത്താനായില്ല.എന്നാൽ പിടിനൽകാതെ രക്ഷപ്പെട്ട സ്കൂട്ടറിൻ്റെ രജിസ്ട്രേഷൻ നമ്പറിലെ മൂന്ന് അക്കങ്ങൾ മറച്ചതും ഒരു പ്രത്യേക രീതിയിൽ വണ്ടിക്ക് സ്റ്റീൽ കമ്പി ഘടിപ്പിച്ചതും തിരിച്ചറിയാനായിരുന്നു.ഇതോടെ അപ്രല്ല സ്കൂട്ടർ വിൽപന നടത്തുന്ന കണ്ണൂരിലെയും തലശ്ശേരിയിലെയും ഷോറൂമുകളിലെത്തി വിവരങ്ങൾ തിരക്കി.
അപ്രല്ലാ കമ്പനിയുടെ 300 ഓളം സ്കൂട്ടറുകൾ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.ഇവയിലൊന്ന് പ്രജീഷിൻ്റെതായിരുന്നുവെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ല. വെളിപ്പെടുത്തിയ മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഇയാളുടെ ഫോൺ ലൊക്കേഷനുകൾ പരിശോധിച്ചതോടെ പറഞ്ഞതെല്ലാം കളവാണെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.- തൊണ്ടിമുതലും കണ്ടെടുത്തിട്ടുണ്ട് … എടക്കാട് സ്റ്റേഷൻ ഹൌസ് ഓഫിസർ അനിലിൻ്റെ നിർദേശപ്രകാരം രൂപീകരിച്ച് കുറ്റവാളിയെ തിരയാ നിറങ്ങിയ സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ആർ.പി.വിനോദ് ,എ .എസ് .ഐ .മാരായ മഹേഷ്: ബാബു അപ്പാനി, സീനിയർ സിവിൽ പോലിസ് ഉദ്യോഗസ്ഥൻ രതീഷ്: സി.പി.ഒമാരായ നിശാന്ത്, പ്രവീൺ എന്നിവരാണുണ്ടായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: