സർക്കാറിൻ്റെ കോവിഡ് വാക്സിനേഷൻ നയത്തിന്നെതിരെ മുസ്ലിം ലീഗ് കലക്ട്രേറ്റിനു മുന്നിൽ നടത്തി

കണ്ണൂർ :ജനജീവിതം ദുസ്സഹമായസാഹചര്യത്തിൽ ഉത്സവനാളുകൾ എല്ലാവർക്കുംസന്തോഷകരമായികൊണ്ടാടുന്നതിന് രാഷ്ട്രീയതാൽപര്യം നോക്കാതെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യത ഉറപ്പു വരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൽ ഖാദർ മൗലവി.
ഇന്ത്യയിൽ ദിനേനയുള്ള കണക്കു പ്രകാരം ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കും ,കോവിഡ് രോഗികളുംകൂടുതലും കേരളത്തിലാണ്. ഇതിന് കാരണം സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണ്. കോവിഡ് മഹാമാരി പടരുന്നത് തടയുന്നതിന് അടിയന്തിരമായും മുഴുവൻ കേരളീയർക്കും വാക്സിൻ ലഭ്യമാക്കുന്നതിന് നടപടികളുണ്ടാവണം. അതിന് സർക്കാർ ആർജ്ജവം കാട്ടണമെന്നും മൗലവി പറഞ്ഞു.
പ്രവാസികളെയും പൊതുജനങ്ങളെയും അനിശ്ചിതത്തിലാക്കുന്ന പിണറായി സർക്കാറിൻ്റെ കോവിഡ് വാക്സിനേഷൻ നയത്തിന്നെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി കലക്ട്രേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ ആദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.സമീർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. തങ്ങൾ, പി.സി.അഹമ്മദ് കുട്ടി, സി.എറമുള്ളാൻ, കെ.സൈനുദ്ദീൻ, പി.സി.അമീനുള്ള, പി.കെ.റിയാസ്, എം.പി.മുഹമ്മദലി, അശറഫ് ബംഗാളി മുഹല്ല, അൽത്താഫ്
മാങ്ങാടൻ, നസീർ പുറത്തീൽ, ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശമീമ ടീച്ചർ, മുസ്ലിഹ് മoത്തിൽ, കെ.പി. ഇസ്മയിൽ ഹാജി, അസ്ലം പാറേത്ത്പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: