ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവ്വതം കീഴടക്കി കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ദമ്പതികൾ


അഞ്ചരക്കണ്ടി (കണ്ണൂർ): ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോ കീഴടക്കി കണ്ണൂർ സ്വദേശികളായ ദമ്പതികൾ. അഞ്ചരക്കണ്ടി വേങ്ങാട് അങ്ങാടിയിലെ ആയിഷ മൻസിലിൽ കോളുക്കിയിൽ പുത്തൻപുരയിൽ സഫ്രീന ലത്തീഫും താഴെചൊവ്വ റസിയാസിൽ ഷമീൽ മുസ്തഫയുമാണ്‌ ഈ നേട്ടം കൈവരിച്ചത്‌‌. 2021 ജൂലൈ എട്ടിനാണ് പർവതാരോഹണം ആരംഭിച്ചത്.14ന് ഉച്ചക്ക് 3.12ന് കിളിമഞ്ചാരോയുടെ ഏറ്റവും ഉയരം കൂടിയ ഉഹൂരു കൊടുമുടിയിലെത്തി. സമുദ്രനിരപ്പിൽനിന്നും 5,985 മീറ്ററാണ് താൻസനിയയിലെ കിളിമഞ്ചാരോ പർവതത്തിന്‍റെ ഉയരം.ഖത്തറിലെ ദോഹ ഹമദ് ഹോസ്പിറ്റൽ അക്യൂട്ട് കെയർ സർജറി ഡിപ്പാർട്മൻെറിൽ സർജനായി ജോലി ചെയ്യുകയാണ് ഡോ. ഷമീൽ മുസ്തഫ. ഇന്ത്യയിൽ അറിയപ്പെടുന്ന കേക്ക്‌ ആർട്ടിസ്​റ്റാണ്‌ സഫ്രീന ലത്തീഫ്‌. ഏകദേശം മൂന്ന്​ മാസത്തിനടുത്ത്‌ ദിവസവും ഏകദേശം അഞ്ച്​ മണിക്കൂർ വ്യായാമത്തിനും മറ്റ്‌ തയാറെടുപ്പിനും ശേഷമാണ്‌ ഇവരുടെ പ്രയത്നം സഫലമായത്‌.ഉയരം കൂടുംതോറും ഓക്സിജന്‍റെ അളവ്‌ അന്തരീക്ഷത്തിലും ശരീരത്തിലും കുറയുന്നതുകാരണം ശ്വാസതടസ്സവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും ദൗത്യം പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ശരീരത്തി​ൻെറ ബലത്തേക്കാൾ മനസ്സിന്‍റെ ഉറപ്പും ഇച്ഛാശക്തിയുമാണ്‌ ഈ ഉദ്യമം നിറവേറ്റാൻ ഇരുവരെയും സഹായിച്ചത്‌.രണ്ടു ദിവസമാണ്​ പർവതം ഇറങ്ങാനായി എടുത്തത്.രണ്ടുവർഷം മുമ്പ് നടത്താൻ തീരുമാനിച്ച യാത്ര കോവിഡ് പ്രതിസന്ധിയിൽ നീളുകയായിരുന്നു. കോവിഡ് വാക്സിൻ ലഭിക്കുകയും ഇരുരാജ്യത്തും ക്വാറൻറീൻ ഒഴിവാക്കുകയും കൂടി ചെയ്തതോടെ യാത്രക്കായി മുന്നിട്ടിറങ്ങുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: