ഖത്തറില്‍ തലശ്ശേരി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.

ദോഹ: ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. തലശ്ശേരി കതിരൂർ എടത്തിൽ അബ്ദുൽ റഹീം ( റഹീം റയാൻ 47) ആണ് മരിച്ചത്. കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസിൻെറ തലശേരി മണ്ഡലം പ്രസിഡൻറ് ആണ്. കോവിഡ് സ്ഥിരീകരിച്ച് സനയ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശേഷം ഹോട്ടൽ ക്വാറൻറീനിലായിരുന്നു.

രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ദോഹയിലെ അല്‍ സലാം കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഖത്തറിൽ കാരുണ്യസേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഖത്തറിൽ പ്രയാസപ്പെട്ടവർക്ക് ഭക്ഷണമടക്കം സഹായങ്ങൾ ചെയ്യാൻ മുന്നിലുണ്ടായിരുന്ന റഹീമിൻെറ വേർപാട് പ്രവാസികളുടെ വേദനയായി.

കോവിഡ് രോഗികൾക്കും മറ്റും സഹായമെത്തിക്കാൻ ഇൻകാസ് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. ഭക്ഷണസാധനങ്ങളടക്കം പാക്കുചെയ്യാനും അർഹർക്ക് എത്തിക്കാനും ഓടിനടന്നയാളായിരുന്നു. അർഹരായവരെ നാട്ടിലെത്തിക്കാൻ ഒരുക്കിയ ചാർട്ടേർഡ് വിമാനവുമായി ബന്ധ െപ്പട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു.

പിതാവ്: മമ്മു, മാതാവ്: ആയിശ

ചമ്പാട് അരയാക്കണ്ടി ഇസ്മായില്‍ മാസ്റ്ററുടെ മകള്‍ റയസയാണ് ഭാര്യ. മക്കള്‍ : അബ്‌നര്‍ റഹീം, അല്‍വിത റഹീം, ആദിബ റഹീം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദോഹയില്‍ ഖബറടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: