വാരത്ത് നിന്നും കണ്ണാടിപ്പറമ്പിലേക്കുള്ള പ്രധാന പാത അടച്ചു; ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാളെ മുതൽ ലോക്ക് ഡൗൺ

ചക്കരക്കല്ല്: ഉറവിടമറിയാത്ത സമ്പർക്ക കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചക്കരക്കല്ലിൽ രണ്ടാഴ്ച സമ്പൂർണ ലോക്‌ഡൗൺ. ലോക്‌ഡൗൺ നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും.

ചെമ്പിലോട് പഞ്ചായത്ത് മുഴുവനും അഞ്ചരക്കണ്ടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് ഒഴികെ മുഴുവൻ വാർഡുകളും കോർപ്പറേഷൻ 15 മുതൽ 22 വരെയും 30-ഉം ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളുമാണ് അടച്ചിടുക. കണ്ണൂർ കോർപ്പറേഷനിലെ വാരം, എളയാവൂർ, കാപ്പാട് ഭാഗങ്ങളിലും നിയന്ത്രണമേർപ്പെടുത്തും. ഈ പ്രദേശങ്ങൾ ഉൾപ്പെടെ മുണ്ടയാട് മുതൽ അഞ്ചരക്കണ്ടി വരെ പ്രത്യേക ക്ലസ്റ്റർ രൂപവത്കരിക്കും. മുണ്ടേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ചൂള, പെരളശ്ശേരി പഞ്ചായത്തിൽപ്പെട്ട ബാവോഡ് എന്നീ പ്രദേശങ്ങളിലും ലോക്‌ഡൗൺ ബാധകമാണ്.

ഇതുസംബന്ധിച്ച യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം.സി.മോഹനൻ, ഡിവൈ.എസ്.പി. പി.പി.സദാനന്ദൻ, എസ്.ഐ. ബിജു പ്രകാശ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.വി.സീത, എ.പങ്കജാക്ഷൻ, ടി.വി.ലക്ഷ്മി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

——————————————

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: