മാക്കൂട്ടം പാത ഗതാഗതത്തിന് തുറന്നു കൊടുത്തു

8 / 100

ലോക്ക് ഡൗണ്‍ വേളയില്‍ അടച്ച മാക്കൂട്ടം പാത വാഹനങ്ങള്‍ക്കായി തുറന്നു. ചരക്കു വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നത്. യാത്ര വാഹന ങ്ങള്‍ക്കു  ആഗസ്ത് 13 ലായിരിക്കും അനുവാദം നല്‍കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെ യായിരിക്കും ഇതുവഴി വാഹനം കടത്തിവിടുക. 
ഇവിടെ കോവിഡ് പരിശോധനക്കും വിവരശേഖരണത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍  രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുക. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയം തെരെഞ്ഞെടുത്തു സമയത്തു ചെക്പോസ്റ്റില്‍ എത്താവുന്നതാണ്. ചെക്പോസ്റ്റില്‍ തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണം. കിളിയന്തറയിലാണ് ചെക്ക്‌പോസ്റ്റു സജ്ജമാക്കിയിട്ടുള്ളത്. റെവന്യു, പോലീസ്, ആരോഗ്യം, ആര്‍ ടി എന്നീ വകുപ്പ് ഉദ്യോഗസ്ഥരെയാണ് ചെക്പോസ്റ്റില്‍ നിയോഗിച്ചിട്ടുള്ളത്. വിവര ശേഖരണവും ആന്റിജന്‍ ടെസ്റ്റും നടത്താന്‍ ചെക്പോസ്റ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: