മഴക്ക് നേരിയ ശമനം പറശ്ശിനി പാമ്പുരുത്തി ഭാഗങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങി

കണ്ണൂർ: മഴക്ക് നേരിയ തോതിൽ ശമനം ലഭിച്ചതോടെ ആന്തൂർ നണിയൂർ പറശ്ശിനി നാറാത്ത് പാമ്പുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ താഴ്ന്ന് തുടങ്ങി, നണിയൂർ ഭാഗത്തെ വെള്ളം കയറിയിറങ്ങിയ ചില വീടുകളിൽ രക്ഷാപ്രവർത്തകർ ക്ലീനിംഗ് നടത്തിയ യോഗ്യമാക്കി. ഇവിടുള്ള മിക്കയാൾക്കാരും അരിമ്പ്ര മുല്ലക്കൊടി എ യു പി സ്കൂളിലും കമ്പിൽ മാപ്പിള ഹൈസ്കൂളിലുമായാണ് പാർപ്പിച്ചത്. വെള്ളക്കെട്ട് കുറയുന്നതറിഞ്ഞ സന്തോഷത്തിലാണ് ഇവർ, എന്നിരുന്നാലും വെള്ളപ്പൊക്കത്താൽ വൃത്തികേടായ വീടുകൾ പൂർണ്ണമായും വാസയോഗ്യമാക്കായതിന് ശേഷമേ അന്തേവാസികളെ തിരിച്ച് അയക്കാൻ ശ്രമിക്കുകയുള്ളു എന്ന് ദുരിതാശ്വാസ ക്യാമ്പിലെ കോ-ഓഡിനേറ്റർമാർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: