കണ്ണൂരില്‍ 104 ദുരിതാശ്വാസ ക്യാമ്ബുകളിലായി ആകെ 9743 പേര്‍; ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്.

0

കണ്ണൂർ: കണ്ണൂര്‍ ജില്ലയിൽ ആഗസ്ത് 11 ന് ഓറഞ്ച് അലേര്‍ട്ടും 12, 13 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ അതിതീവ്ര (204 മി. മീറ്ററില്‍ കൂടുതല്‍) മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ജില്ലയില്‍ വിവിധ താലൂക്കുകളിലായി 104 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 9743 പേര്‍. ഇരിട്ടി താലൂക്കില്‍ 19, തളിപ്പറമ്പ് 15, കണ്ണൂര്‍ 19, തലശ്ശേരി ഏഴ്, പയ്യന്നൂര്‍ മൂന്ന്് എന്നിങ്ങനെയാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ ക്രമത്തില്‍.
താലൂക്കുകളിലെ ദുരിതാശ്വാസക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ ക്രമത്തില്‍:-
ഇരിട്ടി താലൂക്ക്- ആകെ ആളുകള്‍- 2366. വാണിയപ്പാറ ഉണ്ണീശോ പള്ളി പാരിഷ് ഹാള്‍- 68, കച്ചേരിക്കടവ് എല്‍ പി സ്‌കൂള്‍- 99, ആനപ്പന്തി എല്‍ പി സ്‌കൂള്‍- 71, മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ- 103, പൊറോറ യുപി സ്‌കൂള്‍- 83, മേറ്റടി എല്‍പി സ്‌കൂള്‍- 77, ഫാത്തിമമാതാ ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍- 59, അമ്പായത്തോട് യുപി സ്‌കൂള്‍- 112, പായം ഗവ. യുപി സ്‌കൂള്‍- 44, ഡോണ്‍ബോസ്‌കോ കോളിക്കടവ്- 259, തൊട്ടിപ്പാലം മദ്രസ എല്‍ പി സ്‌കൂള്‍- 174, നുച്യാട് ഗവ. യുപി സ്‌കൂള്‍- 63, പരിക്കളം യുപി സ്‌കൂള്‍- 39, ബാഫഖി തങ്ങള്‍ എല്‍പി സ്‌കൂള്‍- 379, വെളിയമ്പ്ര എല്‍പി സ്‌കൂള്‍- 326, നാരായണ വിലാസം എല്‍ പി സ്‌കൂള്‍ പെരുമണ്ണ്- 35, പയഞ്ചേരി എല്‍പി സ്‌കൂള്‍- 12, വട്ട്യറ എല്‍പി സ്‌കൂള്‍- 84, സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത്- 279.
തളിപ്പറമ്പ് താലൂക്ക്: ആകെ ആളുകള്‍- 1220, ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍- 248, പൊക്കുണ്ട് മദ്‌റസ- 104, കൊയ്യം എല്‍പി സ്‌കൂള്‍- 200, കുറ്റിയാട്ടൂര്‍ ഹിദായത്ത് ഇസ്ലാമിക് ഹയര്‍ സെക്കന്ററി മദ്‌റസ- 93, ഐടിഎം കോളേജ് മയ്യില്‍- 51, കുറ്റ്യേരി അങ്കണവാടി- 4, മലപ്പട്ടം എല്‍പി സ്‌കൂള്‍- 93, റഹ്മാനിയ ഓര്‍ഫനേജ്- 7, ചേടിച്ചേരി എഎല്‍പി സ്‌കൂള്‍- 157, കോടല്ലൂര്‍ എല്‍പി സ്‌കൂള്‍- 35, പറശ്ശിനിക്കടവ് എച്ച്എസ്എസ്- 27, മുല്ലക്കൊടി എയുപി സ്‌കൂള്‍- 16, മയ്യില്‍ എച്ച്എസ്എസ്- 52, കമ്പില്‍ മാപ്പിള എച്ച്എസ്- 131, വിമല സ്‌പെഷ്യല്‍ കെയര്‍ ആശുപത്രി- 2.
കണ്ണൂര്‍ താലൂക്ക് ആകെ ആളുകള്‍- 2164
നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍-68, നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം- 60, പുഴാതി അത്താഴക്കുന്ന് മാപ്പിള എല്‍പി സ്‌കൂള്‍- 493, ചിറക്കല്‍ കൊല്ലറത്തിക്കല്‍ പള്ളി മദ്റസ- 30, ഗവ. മാപ്പിള യുപി സ്‌കൂള്‍, കാട്ടാമ്പള്ളി- 113, കോട്ടക്കുന്ന് സ്‌കൂള്‍, ചിറക്കല്‍- 60, അരയമ്പത്ത് സരസ്വതി വിലാസം എല്‍പി സ്‌കൂള്‍, ചിറക്കല്‍- 26, വളപട്ടണം ജിഎച്ച്എസ്എസ്- 14, ചെറുകുന്ന് എഎല്‍പിഎസ്- 102, പള്ളിക്കര എല്‍പി സ്‌കൂള്‍- 108, സെന്റ് മേരീസ് പുന്നച്ചേരി, ചെറുകുന്ന്- 164, താവം ബാങ്ക് ഓഡിറ്റോറിയം- 82, കാട്ടാക്കുളം സെന്റ്‌മേരീസ് കോണ്‍വെന്റ്- 60, കല്യാശേരി സൗത്ത് യുപി സ്‌കൂള്‍- 20, മൂന്നുനിരത്ത് സെന്റ് ജെയിംസ് ഇംഗ്ലീഷ് സ്‌കൂള്‍- 22, പാപ്പിനിശ്ശേരി ആരോണ്‍ യുപി സ്‌കൂള്‍- 130, ഹിദായത്തുല്‍ കാട്ടിലെപള്ളി- 233, അരോളി എച്ച്എസ്- 109, പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയം- 270.

തലശ്ശേരി താലൂക്ക്: ആകെ ആളുകള്‍- 347.
പട്ടാനൂര്‍ ആയിപ്പുഴ ജിയുപിഎസ്- 75, പെരിങ്ങത്തൂര്‍ മുക്കാളിക്കര അങ്കണവാടി- 50, കതിരൂര്‍ ചുണ്ടങ്ങാപൊയില്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍- 39, പടന്നക്കര എംഎല്‍പി സ്‌കൂള്‍, പെരിങ്ങത്തൂര്‍- 100, മുക്കാളിക്കര അങ്കണവാടി- 50, കീഴല്ലൂര്‍ അങ്കണവാടി- 4, പാണനാട് അങ്കണവാടി- 5, പട്ടാനൂര്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 24.

പയ്യന്നൂര്‍ താലൂക്ക്: ആകെ ആളുകള്‍- 124.
കുണ്ടന്‍കൊവ്വല്‍- സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 20, രാജഗിരി എടക്കോളനി- 45, കൊട്ടില സ്‌കൂള്‍- 59..

ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2525 പേരും തളിപ്പറമ്ബ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 24 ക്യാമ്ബുകളിലായി 2375 പേരും തലശ്ശേരി താലൂക്കില്‍ 19 ക്യാമ്ബുകളിലായി 1560 പേരും പയ്യന്നൂര്‍ താലൂക്കില്‍ 10 ക്യാംപുകളിലായി 563 പേരുമാണ് ഉള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading