ദേശീയ ശുചിത്വ പക്ഷാചരണം: NYK ശുചീകരണവും പ്രതിജ്ഞയും നടത്തി

ദേശീയ ശുചിത്വ പക്ഷാചരണത്തോടനുബന്ധിച്ച് കണ്ണൂർ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ശുചീകരണ യജ്ഞവും ബോധവൽക്കരണ പരിപാടിയും കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.കണ്ണൂര്‍ തളാപ്പിലെ ഡോ. രാജേന്ദ്ര പ്രസാദ് പാർക്ക് പരിസരത്ത് നടന്ന ചടങ്ങിൽനെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി പ്രശാന്ത് കുമാർ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കല്യാശ്ശേരി ഐ.എച്ച്.ആര്‍.ഡി മോഡൽ പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അശ്വിൻ, ടി.എം അന്നമ്മ,പയ്യന്നൂര്‍ വിനീത് കുമാർ എന്നിവ൪ പ്രസംഗിച്ചു.തുടർന്ന്‌ നഗരസഭയിലെ തളാപ്പ്‌ ടെമ്പിൾ ജംഗ്ഷൻ-ഹൗസിങ് കോളനി റോഡ് വിവിധ ക്ലബ് പ്രവർത്തകരും എൻ.എസ്.എസ് വളണ്ടിയർമാരും ചേർന്ന് ശുചീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: