കൊളച്ചേരി ഗ്രാമ പഞ്ചായത്തും ഇനി സ്മാർട്ട് ആകും… !!

കണ്ണൂർ :ഞൊടിയിടയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാർത്തകളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉൾപ്പെടെ നൂറു കണക്കിന് സേവനങ്ങളുമായി കൊളച്ചേരി ഗ്രാമപഞ്ചാത്ത് ആപ്പ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ.. !!നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം പ്ലേയ് സ്റ്റോർൽ നിന്നും കൊളച്ചേരി ഗ്രാമപഞ്ചാത്ത് എന്ന അപ്ലിക്കേഷൻ ഡൌൺലോഡ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് നിങ്ങളുടെ വിരൽ തുമ്പിൽ… MLA എംപി ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ ആപ്പ്ലിക്കേഷൻ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ മുകളിൽ പറഞ്ഞിട്ടുള്ള മേഖലകളിൽ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ഈ ആപ്പ്ലിക്കേഷൻ ൽ ലഭ്യമാകും…


ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന സേവനങ്ങൾ.


1.ഗ്രാമ പഞ്ചായത്തിൽ നിന്നും ദിനം പ്രതി നൽകുന്ന അറിയിപ്പുകൾ നോട്ടിഫിക്കേഷനായി നിങ്ങളുടെ മൊബൈലിൽ ലഭ്യമാകുന്നു.


2. പഞ്ചായത്ത് നോട്ടീസ് ബോർഡുകളിൽ മാത്രം കണ്ട് ശീലിച്ച പഞ്ചായത്ത് പുറത്തിറക്കുന്ന നോട്ടീസുകൾ പ്രാധാന്യം നഷ്ടമാവാതെ നിങ്ങളുടെ ഫോണുകളിലേക്ക്.


3. പഞ്ചായത്തിൽ നിന്നു ല ലഭ്യമാകുന്ന സേവനങ്ങളേയും സർട്ടിഫിക്കറ്റുകളേയും സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ. (ഓരോ സേവനവും സർട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതിന് സമർപ്പിക്കേണ്ട രേഖകൾ ചെയ്യേണ്ട കാര്യങ്ങൾ )


4.. പഞ്ചായത്തു മാ യി ബന്ധപ്പെട്ട പത്രവാർത്തകൾ പത്ര കട്ടിങ്ങുകളോടെ നിങ്ങളുടെ മുന്നിൽ..5. പഞ്ചായത്തിൽ സമർപ്പിക്കേണ്ട മുഴുവൻ അപേക്ഷ ഫോറങ്ങളും ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാനുള്ള സംവിധാനം.6. പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ, ഓൺലൈൻ പേയ്മെൻറ് , യോഗ നടപടികൾ തുടങ്ങിയവ7. ഭരണ സമിതിയുമായി ബന്ധപ്പെട്ട പൂർണ്ണവിവരങ്ങൾ ( ആപ്പിലൂടെ തന്നെ നേരിട്ട് വിളിക്കുന്നതിനും മറ്റു നൂതന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടുന്നതിനുമുള്ള സംവിധാനം)8. ഭരണ സമിതി തീരുമാനങ്ങൾ9. ഗ്രാമസഭ / അയൽ സഭ ( അജണ്ട , തിയ്യതി, അലർട്ട് സംവിധാനം) 10. പഞ്ചായത്തിൽ നടന്ന് കൊണ്ടിരിക്കുന്ന വികസന പദ്ധതികൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം.11. ബഡ്ജറ്റ്, ഗുണഭോക്തൃ ലിസ്റ്റ് എന്നിവ സൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം. 12. പഞ്ചായത്തുമായും സാധാരണ ജനങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന മുഴുവൻ ഫോൺ നമ്പറുകളും . ആപ്പിൽ നിന്നും വിളിക്കുന്നതിനുള്ള സംവിധാനം. 13. ലേബർ ബാങ്ക്14. അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവൻ, ഹെൽത്ത് സെൻറർ , വെറ്ററിനറി, സ്കൂളുകൾ മറ്റു സ്ഥാപനങ്ങളെ സംബന്ധിക്കുന്ന പൂർണ്ണ വിവരങ്ങളും അവിടെ നിന്നുള്ള അറിയിപ്പുകളും…15. പൊതുജനങ്ങൾക്ക് ആപ്ലിക്കേഷൻ വഴി പരാതികളും നിർദ്ദേശങ്ങളും മരണം, തുടങ്ങിയ വാർത്തകളും അറിയിക്കുന്നതിനുള്ള സംവിധാനം.16. ചരിത്രം പൊതു വിവരം.17. സ്റ്റാഫ് ഡീറ്റിയൽസ്.18. തൊഴിലുറപ്പു പദ്ധതി19. കുടുംബശ്രീ , വികസന സമിതികൾ പോലുള്ള സംഘടനകളെ പറ്റി പൂർണ്ണ വിവരങ്ങൾ. 20. ലൈവ് CCTV സ്ട്രീമിങ്.21. വീഡിയോ, ഫോട്ടോ വാർത്താ സംവിധാനം.22. പരസ്യവരുമാനം കണ്ടെത്താനുള്ള ആഡ് സ്ക്രോളർ / ക്ലാസിഫൈഡ്സ് സംവിധാനം.23. പഞ്ചായത്ത് അസറ്റ്24. Quick Alert സംവിധാനം. 25. കേരളത്തിലെ മറ്റേത് തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലേയും വിവരങ്ങൾ ലഭിക്കുന്നതിനും ഓൺലൈൻ ഓഫ് ലൈൻ ആയി കടന്ന് ചെല്ലുന്നതിനുമുള്ള സംവിധാനം.26. MLA, MP, ബ്ലോക്ക് – ജില്ല പഞ്ചായത്ത്, കളക്ട്രേറ്റ് എന്നിവയുമായി ബന്ധപ്പെടുത്തി മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ള പൂർണ്ണ വിവരങ്ങൾ, അറിയിപ്പുകൾ എന്നിവ ലഭ്യമാകുന്നതിനുള്ള സംവിധാനം ..27. പബ്ലിക്ക് ടെക്സ്റ്റ് മെസേജിങ് സിസ്റ്റം 28. ഓൺലൈൻ സർവ്വേ 29.പഞ്ചായത്തിന്റെ ഓൺലൈൻ വാർഷിക പ്രോഗ്രസ് റിപ്പോർട്ട്.. 30. സോഷ്യൽ മീഡിയ തുടങ്ങി 100ൽ അധികം സേവനങ്ങളുമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ ഓൺലൈൻ ഗേറ്റ് വേ നിങ്ങളുടെ വിരൽത്തുമ്പിലേക്ക്.. മൊബൈൽ ആപ്പ് ഇവിടെ ഡൌൺലോഡ് ചെയ്യാം .https://play.google.com/store/apps/details?id=com.toggletechnologies.android.kolachery

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: