കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ : എളയാവൂരിന് സമീപം കാറും കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തോട്ടം എവൺറോ വിധേയത്തിൽ ബെന്നി തോമസ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ എളയാവൂരിലെ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
കണ്ണൂർ ജെ.എസ് പോൾ ജംഗ്ഷനിലെ ബെന്നീസ് ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്. ഭാര്യ: അജിത. മകൻ: സോനു. സഹോദരങ്ങൾ: പ്രിൻസി, ബിജു, പ്രിൻസ്, ലൗലി, ടെൽമോൾ.