വിശ്വകര്‍മ്മ വിഭാഗത്തിന് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നു

സംസ്ഥാനത്ത് വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട മരം,കല്ല്, ഇരുബ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍ വിഭാഗത്തില്‍പ്പെടുന്ന, അറുപത് വയസ് പൂര്‍ത്തിയായ പരമ്ബരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുന്നു.

അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈ ജൂലായ് 3ന് മുന്‍പായി – മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഫോണ്‍:- 0484 – 2429130. മറ്റ് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: