ധനസഹായത്തിന് അപേക്ഷിക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കൊവിഡ് – 19 സൗജന്യ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി ആഗസ്ത് 31 വരെ നീട്ടി.  ഇതുവരെ അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് motorworker.kmtwwfb.keralaഎന്ന പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; കാലാവധി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാത്തരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ സഹിതം ഒടുക്കുന്നതിനുള്ള കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: : 0497 27055197

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: