കണ്ണൂർ ജില്ലയിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് മലപ്പട്ടം , പാട്യം, പായം, അഞ്ചരക്കണ്ടി, മാങ്ങാട്ടിടം,മൂരിയാട് ,മുണ്ടേരി, കോളയാട്, ചെമ്പിലോട്, ചിറ്റാരിപ്പറമ്പ്, ന്യൂമാഹി, എടക്കാട് ,പെരളശ്ശേരി, ശ്രീകണ്ഠാപുരം സ്വദേശികൾക്ക്

കണ്ണൂർ ജില്ലയിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 23 പേർക്ക് . മലപ്പട്ടം , പാട്യം, പായം, അഞ്ചരക്കണ്ടി, മാങ്ങാട്ടിടം,മൂരിയാട് ,മുണ്ടേരി, കോളയാട്, ചെമ്പിലോട്, ചിറ്റാരിപ്പറമ്പ്, ന്യൂമാഹി, എടക്കാട് ,പെരളശ്ശേരി, ശ്രീകണ്ഠാപുരം സ്വദേശികൾക്കാണ് രോഗബാധ ഉണ്ടായത്. ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും രോഗബാധ ഉണ്ടായി.

മാളപട്ടത്ത്‌ 62 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ കഴിഞ്ഞ മാസം ഇരുപത്തി മൂന്നാം തീയതി കരിപ്പൂർ വിമാനത്താവളം വഴിയാണ് ബഹറിനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. പാട്യത്ത് രണ്ട് പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 44ഉം 42ഉം വയസുള്ള പുരുഷന്മാർക്കാണ് രോഗബാധ ഉണ്ടായത്.

44വയസുകാരൻ കഴിഞ്ഞമാസം ഇരുപത്തിയഞ്ചാം തീയതി ഖത്തറിൽ നിന്നാണ് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തിയത്.ഇയാൾ ചൊക്ലി സ്വദേശിയാണ്.ഇപ്പോൾ പാട്യത്താണ് താമസിക്കുന്നത്. 42 വയസ്സുകാരൻ കഴിഞ്ഞമാസം 24ന് രാത്രിയാണ് കുവൈറ്റിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തിയത്.

പായത്ത് 46 വയസ്സുള്ള പുരുഷനാണ് രോഗബാധ ഉണ്ടായത് ഇദ്ദേഹം കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി ആണ് സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തിയത്.

അഞ്ചരക്കണ്ടിയിൽ 38 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത് ഇദ്ദേഹം മയ്യിൽ സ്വദേശിയാണ് ഇപ്പോൾ അഞ്ചരക്കണ്ടിയിലാണ് താമസം. ഇയാൾ കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതി ആണ് കണ്ണൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്നും നാട്ടിൽഎത്തിയത്.

മാങ്ങാട്ടിടത്ത്‌ സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തിയ 30 വയസ്സുകാരനാണ് രോഗബാധയുണ്ടായത്. ഇയാൾ ഈ മാസം നാലാം തീയതിയാണ് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത് .കൂത്തുപറമ്പ് മൂര്യാട് 24 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി കരിപ്പൂർ വിമാനത്താവളം വഴിയാണ് റാസൽഖൈമയിൽ നിന്നും ഇദ്ദേഹം നാട്ടിലെത്തിയത്.

കാഞ്ഞിരോട് മുണ്ടേരിയിൽ 43 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത് .ഈ മാസം രണ്ടാം തീയതി ഇയാൾ കണ്ണൂർ വിമാനത്താവളം വഴിയാണ് കുവൈറ്റിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.

കോളയാട് നാല് പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മൂന്നും, ഏഴും, നാലും വയസ്സുള്ള ആൺകുട്ടികൾക്കും 29 വയസ്സുകാരിക്ക് മാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ മുപ്പതാം തീയതിയാണ് കാർ മാർഗ്ഗം ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ചെമ്പിലോട് 23 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചാം തീയതി ബാംഗ്ലൂരിൽ നിന്നാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്.

ചിറ്റാരിപ്പറമ്പിൽ മൂന്നു പേർക്ക് രോഗബാധ ഉണ്ടായത്. 17 വയസ്സുള്ള പെൺകുട്ടിക്കും 11 വയസ്സുള്ള പെൺകുട്ടിക്കും , 36 വയസ്സുള്ള സ്ത്രീക്കുംരോഗബാധ ഉണ്ടായി. ഇവർ ഈ മാസം ഒന്നാം തീയതി ആണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. ചിറ്റാരിപ്പറമ്പിൽ 53 വയസ്സുകാരനും രോഗബാധിതനായി ഇയാൾ ഈ മാസം അഞ്ചാം തീയതി ആണ് ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയത്. ന്യൂമാഹിയിൽ 40 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ബാംഗ്ലൂരിൽനിന്ന് മൂന്നാം തീയതിയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. എടക്കാട് 31 വയസുകാരൻ രോഗബാതിതനായി . ഇയാൾ ഈ മാസം അഞ്ചാം തീയതി ആണ് നാട്ടിൽ തിരിച്ചെത്തിയത്.

പെരളശ്ശേരി 27 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ രാജസ്ഥാനിൽ നിന്നും ഈ മാസം രണ്ടാം തീയതി ജയ്പൂർ ബാംഗ്ലൂർ വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ശ്രീകണ്ഠപുരത്ത് 29 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ കണ്ണൂരിൽ തിരിച്ചെത്തിയത്.

പാലക്കാട് നിന്നും കണ്ണൂരിലെത്തിയ 31 വയസുകാരനായ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് രോഗബാധ ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: