വിഷ്ണു വീണ്ടുമെത്തി, കാരുണ്യത്തിന്റെ കമ്പിളിയുമായി

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ ദുരിതബാധിതരെ സഹായിക്കാൻ കമ്പിളിപ്പുതപ്പുമായെത്തി കാരുണ്യത്തിന്റെ കയ്യൊപ്പിട്ട മറുനാട്ടൂകാരൻ വിഷ്ണു പതിവു തെറ്റിക്കാതെ ഇക്കുറിയും പുതപ്പു വിൽപനയ്ക്ക് എത്തി. നല്ല കമ്പിളിപുതപ്പ് വേണോയെന്നു ചോദിച്ചു ചുമടുമായെത്തുന്ന വിഷ്ണുവിനെ ആളുകൾ പേരുചൊല്ലി വിളിച്ചു പുതപ്പു വാങ്ങിക്കുന്നുവെന്നതാണ് ഇത്തവണത്തെ വ്യത്യാസം. കാരണം മലയാളിക്ക് ഈ മധ്യപ്രദേശുകാരനെ മറക്കാനാവില്ല.കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുൻപേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവർഷം വിറങ്ങലിപ്പിച്ചിരുന്നു.അന്ന് ഇരിട്ടി താലൂക്ക് ഓഫിസിൽ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുൻവർഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു കമ്പിളിപ്പുതപ്പ് വിൽപനയ്ക്കായി കയറിച്ചെല്ലുന്നത്.പതിവിൽ കവിഞ്ഞ നിശബ്ദതയും മറ്റും ശ്രദ്ധിച്ച വിഷ്ണു ഉദ്യോഗസ്ഥരോട് ചോദിച്ചു എന്താണ് സംഭവിച്ചതെന്ന്. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു തന്റെ കൈവശം ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് ഉടൻ തഹസിൽദാർ കെ.കെ.ദിവാകരനു കൈമാക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: