കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനില്‍ നിന്ന് 2കിലോ 809 ഗ്രാം സ്വര്‍ണം പിടികൂടി. ബുധനാഴ്ച്ച രാവിലെ 9.30ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനായ കുന്ദമംഗലം സ്വദേശി വട്ടംപറമ്ബില്‍ ഷബീബില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടിയത്. സ്വര്‍ണ ബിസ്ക്കറ്റുകള്‍ കഷണങ്ങളാക്കി ഡ്രില്ലിംഗ് മെഷ്യനുകളില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു.
സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനു ഏകദേശം 95 ലക്ഷം രൂപ വിലവരും.കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നും കസ്റ്റംസ് മൂന്നര കിലോയോളം സ്വര്‍ണം പിടികൂടിയിരുന്നു.പരിശോധനയില്‍ കസ്റ്റംസ് അസി.കമ്മീഷണര്‍ ഒ.പ്രദീപ്, സൂപ്രണ്ട് മാരായ പി.പ്രദീപ് കുമാര്‍ നമ്ബ്യാര്‍, പി.വി.രാമകൃഷ്ണന്‍,ഇന്‍സ്പെക്ടര്‍മാരായ വി.പ്രകാശന്‍, കെ.ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതിനെതിരെ ആക്ഷേപങ്ങള്‍ ശക്തമായതോടെ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: