സം​സ്ഥാ​ന​ത്ത് ബൈ​ക്ക് യാ​ത്ര​യി​ല്‍ പി​ന്നി​ലി​രി​ക്കു​ന്ന​വ​ര്‍​ക്കും ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി

സം​സ്ഥാ​ന​ത്ത് ബൈ​ക്ക് യാ​ത്ര​യി​ല്‍ പി​ന്നി​ലി​രി​ക്കു​ന്ന​വ​ര്‍​ക്കും ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഗതാഗതസെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണര്‍ക്കും കത്ത് നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഹെ​ല്‍​മ​റ്റും സീ​റ്റ് ബെ​ല്‍​റ്റും എ​ല്ലാ ബൈ​ക്ക്- കാ​ര്‍ യാ​ത്ര​ക്കാ​രും ധ​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഈ ​നി​യ​മം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം സീറ്റ്‌ബെല്‍റ്റും ഹെല്‍മെറ്റും നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് കര്‍ശനമാക്കിയിരുന്നില്ല. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും കാറുകളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. മോട്ടോര്‍വാഹനനിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. സീറ്റ്‌ബെല്‍റ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളിലെ യാത്രക്കാരെല്ലാം അവ ഉപയോഗിക്കേണ്ടതുണ്ട്. ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: