കോണ്‍ഗ്രസിന്റെ ആയിരം വീടുകള്‍ അഞ്ഞൂറായി ഒടുവില്‍ 371 വീടുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ്

കഴിഞ്ഞ വര്‍ഷം കേരളത്തെ ദിവസങ്ങളോളം മുക്കിയ മഹാപ്രളയത്തില്‍ വീടുനഷ്ടമായവര്‍ പതിനായിരങ്ങളാണ്. ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി വ്യക്തികളും സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആയിരം വീടുകള്‍ ഭവന രഹിതര്‍ക്കായി വച്ചു നല്‍കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷമൊന്നായിട്ടും പറഞ്ഞതിന്റെ പകുതി പോലും പൂര്‍ത്തീകരിക്കാനാവാതെ കുഴങ്ങുകയാണ് പാര്‍ട്ടി. ഇതിനിടെ നിയമസഭയിലടക്കം പ്രതിപക്ഷം ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായും വന്നു. ഇതിന് പിന്നാലെ പത്രസമ്മേളനത്തില്‍ ആയിരം വീടുകള്‍ നിര്‍മ്മിക്കുവാനുള്ള ഫണ്ട് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് വാഗ്ദ്ധാനം ചെയ്ത ആയിരം വീടുകള്‍ അഞ്ഞൂറാക്കി വെട്ടിക്കുറയ്ക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ എം.എം.ഹസന്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന 371 വീടുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 18.55 കോടിരൂപ ചിലവിലാണ് ഇത്രയും വീടുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: