ഇരിട്ടി പുതിയ പാലത്തിന്റെ ആദ്യസ്പാനിന്റെ കോണ്‍ക്രീറ്റ് തുടങ്ങി; 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും

ഇരിട്ടി പുതിയപാലത്തിന്റെ ആദ്യസ്പാനിന്റെ 48 മീറ്റര്‍ ഉപരിതല വാര്‍പ്പ് ആരംഭിച്ചു. പാലത്തിന്റെ ഇരിട്ടി ടൗണുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ആദ്യസ്പാനിന്റെ വാര്‍പ്പാണ് ആരംഭിച്ചത്. രണ്ടുഘട്ടമായി നടക്കുന്ന കോണ്‍ക്രീറ്റ് 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പാലത്തിന്റെ രൂപകല്‍പ്പന വിദഗ്ധര്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയാണ് ഉപരിതല വാര്‍പ്പിനുള്ള അനുമതി നല്‍കിയത്.144 മീറ്റര്‍ നീളമുള്ള പാലം 48 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളായാണ് നിര്‍മിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന് ഏഴരമീറ്റര്‍ വാഹനങ്ങള്‍ക്കുള്ള പാതയും ഇരുവശങ്ങളിലും രണ്ടേകാല്‍ മീറ്റര്‍ വീതം നടപ്പാതയുമാണ്. ആദ്യസ്പാനിന്റെ വാര്‍പ്പിനായി 360 എം ക്യൂബ് കോണ്‍ക്രീറ്റും 80 ടണ്‍ കമ്ബിയുമാണ് ഉപയോഗിക്കുന്നത്.ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയപാലത്തിന് സമാന്തരമായാണ് പുതിയ പാലവും ഒരുങ്ങുന്നത്. ഡിസംബര്‍ വരെയാണ് കരാര്‍ കലാവധി നീട്ടിയിരിക്കുന്നത്. ഇതിന് മുന്‍പ്‌ പാലം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്‌ കരാറുകാരായ ഇ.കെ.കെ. അധികൃതര്‍ പറഞ്ഞു. സണ്ണി ജോസഫ് എം.എല്‍.എ.യും മറ്റ് ജനപ്രതിനിധികളും കോണ്‍ക്രീറ്റ് പ്രവൃത്തി വിലയിരുത്താന്‍ എത്തിയിരുന്നു.കെ.എസ്.ടി.പി. എന്‍ജിനീയര്‍ സതീശന്‍, കരാര്‍ കമ്ബനി റസിഡന്റ് എന്‍ജിനീയര്‍ ശശികുമാര്‍, എന്‍ജിനീയര്‍ കെ.കെ.രാജേഷ്, സീനിയര്‍ ബ്രിഡ്ജ് എന്‍ജിനീയര്‍ ഇന്ദ്രസേന റെഡ്ഡി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.പാലത്തിന്റെ തൂണുകളുടെ പൈലിങ്ങിനായി പുഴയില്‍ മണ്ണിട്ടുയര്‍ത്തിയ ഭാഗം പൂര്‍ണമായും കഴിഞ്ഞദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. നൂറുകണക്കിന് ലോഡ് മണ്ണാണ് പുഴയില്‍ അടിഞ്ഞത്. ഇത് പഴശ്ശി പദ്ധതിയുടെ സംഭരണശേഷിയെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിടുണ്ട്. നേരത്തേയും ഇത്തരത്തില്‍ മണ്ണ് മുഴുവന്‍ ഒഴുകി സംഭരണിയില്‍ പതിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: