കുടിവെള്ളമില്ല, കക്കൂസില്ല, അന്തിയുറങ്ങാന്‍ സ്ഥലമില്ല…കഷ്ടമാണ് മറുനാടൻ തൊഴിലാളികളുടെ കാര്യം

കുടിക്കാൻ നല്ലവെള്ളമില്ല. കക്കൂസില്ല. അന്തിയുറങ്ങാൻ നല്ലൊരുസ്ഥലംപോലുമില്ല. സ്വന്തംനാട്ടിലെ കഷ്ടപ്പാടുകളോർത്ത് എല്ലാംസഹിച്ച് ജീവിക്കുകയാണ് ശ്രീകണ്ഠപുരം മേഖലയിലെ മറുനാടൻ തൊഴിലാളികൾ. സ്ത്രീകൾ ഉൾപ്പെടെയുള്ള മറുനാടൻ തൊഴിലാളികൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ചെങ്കൽ ഖനനം, കൃഷി, ഹോട്ടൽ, ഫാമുകൾ, സ്റ്റോൺ ക്രഷറുകൾ, കരിങ്കൽ ക്വാറികൾ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങി എല്ലാ തൊഴിൽമേഖലകളിലും പണിയെടുക്കുന്ന അയ്യായിരത്തിലേറെ മറുനാടൻ തൊഴിലാളികളാണ് ശ്രീകണ്ഠപുരം മേഖലയിലുള്ളത്. ജില്ലയിലെ പ്രധാന ചെങ്കൽമേഖലകളായ ചേപ്പറമ്പ്, കുന്നത്തൂർ കുഞ്ഞിപ്പറമ്പ്, മലപ്പട്ടം, ചുഴലിയിലെ എടക്കളം, കുളത്തൂർ, ഐച്ചേരിയിലെ പറമ്പ്, ഏറ്റുപാറ, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ പണിയെടുക്കുന്ന മൂവായിരത്തോളം മറുനാടൻ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ വളരെ വൃത്തിഹീനമാണ്. തങ്ങളുടെ നാട്ടിലേക്കാൾ കൂലികിട്ടുന്നതിനാൽ പലരും പരാതിപറയാറില്ല.ഹോട്ടലുകളിലും കടകളിലും പണിയെടുക്കുന്നവർ കൂട്ടത്തോടെ താമസിക്കുന്നത് ശ്രീകണ്ഠപുരം, ചെങ്ങളായി ടൗണുകളിലെ കുടുസ്സുമുറികളിലാണ്. മിക്കയിടത്തും ഒരു ചെറിയ മുറിയിൽ ശരാശരി 10 തൊഴിലാളികൾ താമസിക്കുന്നുണ്ട്. അഞ്ചുപേർക്കുപോലും കിടക്കാൻകഴിയാത്ത മുറികളിലാണ് പത്തിലേറെപ്പേർ താമസിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: