കൂട്ടസ്ഥലംമാറ്റം ; ഋഷിരാജ് സിങ്ങിനെതിരെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍

കണ്ണൂര്‍: ജയില്‍ വകുപ്പില്‍ ശുദ്ധീകരണമെന്ന പേരില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതില്‍ ഡിജിപി ഋഷിരാജ് സിങ്ങിനെതിരെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍. ഡിജിപി ഋഷിരാജ് സിങ്ങിന്റെത് കാടടച്ചു വെടിവയ്ക്കുന്ന ശൈലിയാണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.ഒരാഴ്ചക്കിടെ പല ഘട്ടമായി നൂറ്റമ്ബതിലേറെ ഉദ്യോഗസ്ഥരെയാണു സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്നു സ്ഥലം മാറ്റിയത്. സ്കൂള്‍ അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കെയുള്ള സ്ഥലംമാറ്റം കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
ഋഷിരാജ് സിങ് ചുമതലയേറ്റശേഷം ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി മൊബൈല്‍ ഫോണുകളും കഞ്ചാവ് പൊതികളും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാപകമായ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: