പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; പി.കെ.ശ്യാമളയുടെ ‌ മൊഴിയെടുത്തു

ഒടുവിൽ പ്രത്യേകാന്വേഷണ സംഘം ആന്തൂർ നഗരസഭാധ്യക്ഷയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ശ്യാമളയുടെ മൊഴിയെടുത്തു. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണം തുടങ്ങി പതിനെട്ടാംദിവസമാണു മൊഴിയെടുത്തത്.നഗരസഭാ കാര്യാലയത്തിൽ നഗരസഭാധ്യക്ഷയുടെ അടച്ചിട്ട മുറിയിൽ ഇന്നലെ വൈകിട്ട് നാലു മുതൽ 2 മണിക്കൂറാണ് പ്രത്യേകാന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തിയത്.പാർഥാ കൺവൻഷൻ സെന്ററിന് അന്തിമാനുമതി നൽകുന്നതായി സെക്രട്ടറി അറിയിച്ചശേഷമായിരുന്നു ശ്യാമളയുടെ മൊഴിയെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. സംഭവത്തിൽ ആരെയും പ്രതി ചേർക്കാനുള്ള തെളിവ് ഇതുവരെ ലഭിച്ചില്ലെല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.സത്യം കാലം തെളിയിക്കുമെന്ന്, അന്വേഷണ സംഘത്തിനു മൊഴി നൽകിയശേഷം നഗരസഭാധ്യക്ഷ ശ്യാമള മാധ്യമപ്രവർത്തകരോടു പറഞ്ഞു. അടുത്ത കാലത്തു രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ സമരവേലിയേറ്റങ്ങളുടെ കൂടി ഫലമാണു പ്രവാസി വ്യവസായി സാജന്റെ കൺവൻഷൻ സെന്ററിനു ലഭിച്ച അന്തിമാനുമതി. ബക്കളത്ത് 15 കോടി രൂപ മുടക്കി നിർമിച്ച പാർഥാ കൺവൻഷൻ സെന്ററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ ൽ മനംനൊന്ത് ജൂൺ 18നു പുലർച്ചെയാണു കൊറ്റാളിയിലെ വീട്ടിൽ സാജൻ ആത്മഹത്യ ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: