കാലവർഷം കനക്കുന്നു കനത്ത ജാഗ്രത വേണം

കേരളത്തിൽ കാലവർഷം അതിശക്തമായി നീങ്ങുകയാണ് . പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

മഴ കനത്തു പെയ്യുമ്പോൾ ജനങ്ങൾ തീർച്ചയായും ജാഗ്രത പുലർത്തണം. മലയോര മേഘലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, അതുപോലെ  വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും  ജാഗ്രതയും കരുതലും നല്ലതാണ്

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് നിരന്തരമായ അറിയിപ്പുകൾ പുറപ്പിടിയിച്ചതാണ്.

കനത്ത മഴയിൽ  ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മുൻകരുതലുകൾ എന്ന നിലയ്ക്ക്  രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര നിയന്ത്രിക്കുക.

മഴക്കാലത്തു കടൽ കൂടുതൽ പ്രക്ഷുബ്ധമാകും അതിനാൽ തന്നെ ആരും കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം.അതുപോലെ  പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.

മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് ഒഴിവാക്കുക.

മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. 

മത്സ്യ തൊഴിലാളികൾ കാലവർഷ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്‌ അനുസരിച്ചു മാത്രം കടലിൽ പോവുക. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: