പ്രൈമറി വിദ്യാലയങ്ങൾക്കുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ :- പയ്യന്നൂർ മണ്ഡലത്തിലെ പ്രൈമറി വിദ്യാലങ്ങൾക്കുള്ള സമഗ്ര വികസനം ലക്ഷ്യമാക്കി ഭതീകവും അക്കാദമികവുമായ മികവ് വർദ്ദിപ്പിക്കന്നതിനായി 2017 – 18 വർഷത്തെ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നൽകുന്ന വിവിധ പദ്ധതികളുടെ ഉത്ഘാടനം സി. കൃഷ്ണൻ എം എൽ എ നിർവഹിച്ചു . പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ ശശി വട്ട കൊവ്വലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് എ ഇ ഒ ടി.എം.സദാനന്ദ് മാസ്റ്റർ സ്വാഗതം പറഞ്ഞു – ഡോ.എം.ബാലൻ, പി.കെ.രാമകൃഷണൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പി.വി.നന്ദി പറഞ്ഞു. മണ്ഡലത്തിലെ 11 വിദ്യാലങ്ങൾക്ക് പാചകപ്പുര, 20 വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ്സ്റും, 40 വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: