ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ പൗരന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും ഭരണഘടനപ്രകാരം

സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി പരിഗണിക്കുന്പോഴാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സുപ്രധാന പരാമർശം നടത്തിയത്. ഹർജിയിൽ വീണ്ടും വാദം നടക്കും.
ഇഷ്ടമുള്ള പങ്കാളിയെ പ്രായപൂർത്തിയായ ഓരോ പൗരനും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഹാദിയ കേസിന്റെ വിധി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നതാണെന്ന് ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ് ഓർമിപ്പിച്ചു. സ്വന്തം ലിംഗത്തിലോ എതിർ ലിംഗത്തിലോ ഉൾപ്പട്ടെ ആരെ വേണമെങ്കിലും പൗരന് പങ്കാളിയായി സ്വീകരിക്കാമെന്നും സുപ്രീംകോടതി നിരീക്ഷണം നടത്തി.
സ്വവർഗ വിവാഹം രാജ്യത്ത് നിയമ വിധേയമാകുമെന്നതിന്റെ സൂചനയാണ് ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി നൽകിയിരിക്കുന്നത്. കേസിൽ വിശദമായി വീണ്ടും വാദം കേട്ട ശേഷമായിരിക്കും സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: